ഡൽഹി പോലീസ് അമിത് ഷായുടെ തട്ടികൊണ്ടുപോകൽ സംഘമായി’; സിജെപി നേതാക്കളെ വിട്ടയക്കുന്നില്ലെന്ന് അഭിജീത് ദീപ്കെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സിജെപി നേതാക്കളെ ദില്ലി പൊലീസ് വിട്ടയക്കുന്നില്ലെന്ന് അഭിജീത് ദീപ്കെ. അശുതോഷ് റാങ്കയും സൗരവ് ദാസും കസ്റ്റഡിയിൽ തുടരുകയാണെന്ന് സിജെപി കൺവീനർ അഭിജീത് ദീപ്കെ ആരോപിച്ചു. ഇരുവരെയും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല. രാവിലെ ജന്തർ മന്തറിൽ നിന്നും പിടികൂടിയ മറ്റുള്ളവരെ വിട്ടയിച്ചിരുന്നു. ദില്ലി പൊലീസ് അമിത് ഷായുടെ തട്ടികൊണ്ടുപോകൽ സംഘമായെന്നും ദീപ്കെ ആരോപിച്ചു. ദില്ലി പൊലീസ് അടച്ചു പൂട്ടിയ ജന്തര്‍മന്തറില്‍ കോക്രോച്ച് ജനതാ പാർച്ചി മിന്നല്‍ സമരം നടത്തിയിരുന്നു. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ദേശീയ പതാകയുമായി ഉള്ളില്‍ കയറിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.

രാഹുൽ ഗാന്ധി പേരെടുത്ത് പറയാത്തതിൽ പരാതിയില്ലെന്നും ഇന്നലെ നടന്ന മാർച്ചിൽ പങ്കെടുത്തിരുന്നുവെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി. പൊലീസിന്‍റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് മിന്നല്‍ പ്രതിഷേധമാണ് ഇന്ന് ഉച്ചയോടെ ജന്തര്‍മന്തറില്‍ ഉണ്ടായത്. പാര്‍ലമെന്‍റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ നടന്ന് സമീപമുള്ള മതില്‍ ചാടി കടന്ന് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടക്കുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചയുടന്‍ പൊലീസെത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചും ജാമ്യ വ്യവസ്ഥ ലംഘിച്ചുമായിരുന്നു സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിന്‍ഡേ എന്നിവരുടെ നീക്കം.

സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു നടപടിയും പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ജന്തര്‍മന്തര്‍ തിരിച്ചെടുത്തെന്നും ആര്‍ക്കും ഇങ്ങനെ ഇവിടേക്ക് കടക്കാമെന്നും സൗരവ് ദാസ് എക്സില്‍ കുറിച്ചു. പ്രതിഷേധത്തിന് പിന്നാലെ സിപിഎം ആസ്ഥാനമായ എച്ച്കെഎസ് ഭവനിൽ മാധ്യമങ്ങളെ കണ്ട് സിജെപി പോളിസി വിഭാഗം പ്രതിനിധി മെഹർ പശ്രീച ജന്തർമന്ദർ സമരവേദിയായി തുടരണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഇതിനിടെ, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം കടുപ്പിക്കുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോഹോയിൽ വൻ പ്രതിസന്ധി! ജീവനക്കാരോട് മാപ്പ് ചോദിച്ച് ശ്രീധർ വെമ്പു; ശമ്പളവർധനവ് തടഞ്ഞു, പിരിച്ചുവിടലുകൾ...

0
ചെന്നൈ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ചെലവുകൾ കുത്തനെ ഉയർന്നതിനെത്തുടർന്നും സോഫ്റ്റ്‌വെയർ...

ജില്ലയിലെ വനമേഖലയും വന്യജീവി സമ്പത്തും സംരക്ഷിക്കണം : പ്രകൃതി സംരക്ഷണ സമിതി

0
പത്തനംതിട്ട : നാം അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ...

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : അവസാന തീയതി നീട്ടി

0
പത്തനംതിട്ട : മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍, ന്യൂനപക്ഷ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ...