Thursday, April 24, 2025 3:20 pm

ഡല്‍ഹിയില്‍ ജയിലിലെ 15 തടവുകാര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വടക്ക്​-പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സഥിതി ചെയ്യുന്ന രോഹിണി ജയിലിലെ 15 തടവുകാര്‍ക്ക്​ കോവിഡ്​  സ്​ഥിരീകരിച്ചു. നേരത്തേ ജയിലിലെ ഒരു തടവുകാരന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവരോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ്​ ഇപ്പോള്‍ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. രോഗബാധ സ്​ഥിരീകരിച്ച തടവുകാരനോട്​ സമ്പര്‍ക്കം പുലര്‍ത്തിയ ​19 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചിരുന്നു. 19 പേരില്‍ 15 പേര്‍ക്കും രോഗബാധ ക​ണ്ടെത്തുകയായിരുന്നുവെന്ന്​ ജയില്‍ മേധാവി സന്ദീപ്​ ഗോയല്‍ അറിയിച്ചു.

അഞ്ചു ജീവനക്കാരെയും പരി​ശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്​. കൂടുത​ല്‍ പേരില്‍ രോഗബാധ ക​ണ്ടെത്തിയതോടെ രോഗലക്ഷണമില്ലാ​ത്തവരെയും പരിശോധനക്ക്​ വിധേയമാക്കാന്‍ ഒരുങ്ങുകയാണ്​ അധികൃതര്‍.രോഗം സ്​ഥിരീകരിച്ചവരെ ജയിലിനുള്ളില്‍തന്നെ ​​ഐസൊലേഷനിലാക്കി.  കൂടാതെ മുതിര്‍ന്ന ജയില്‍ വാര്‍ഡനെയും ചില ജീവനക്കാരെയും വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്​തു. ജയില്‍ അണുവിമുക്തമാക്കിയതായും തടവുകാരെ നിരന്തരം പരിശോധനക്ക്​ വിധേയമാക്കുന്നതായും സന്ദീപ്​ ഗോയല്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു. വെള്ളറട സ്വദേശി...

ക്രിമിയ റഷ്യയുടെ ഭാഗമെന്ന് യുഎസ് ; ട്രംപും സെലന്‍സ്‌കിയും തമ്മില്‍ വീണ്ടും വാക്പോര്

0
വാഷിങ്ടണ്‍: ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതില്‍ നിന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി...

മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിൽ ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

0
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പത്തനംതിട്ട ജില്ലയിലെ പരിപാടികൾ തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...

കേരള, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30...