ന്യൂഡല്‍ഹി : വിദഗ്ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചാണ് ദില്ലിയിൽ സ്കൂൾ തുറക്കാൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. രക്ഷിതാക്കളും അധ്യാപകരും തീരുമാനത്തിന് അനുകൂലമായിരുന്നു. സ്കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓൺലൈൻ ക്ലാസ്സുകൾ. ഏതെങ്കിലും സ്കൂളിൽ കൊവിഡ് വ്യാപനം ഉണ്ടായാൽ സ്കൂൾ അടയ്ക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ പറഞ്ഞു. ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾ തുറന്നത്.
ദില്ലിയിൽ സ്കൂൾ തുറന്നത് കൂടിയാലോചനക്ക് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ
RECENT NEWS
Advertisment