ഡല്‍ഹിയെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ മകള്‍ക്ക് നീതി തേടി പിതാവിന്റെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ കൊലക്കേസില്‍ മകള്‍ക്ക് നീതി തേടി പിതാവിന്റെ പ്രതിഷേധം. ‘മകള്‍ ശ്രദ്ധക്ക് നീതി’ എന്നെഴുതിയ പോസ്റ്റര്‍ അദ്ദേഹം വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രമാക്കി മാറ്റി. വികാസ് വാക്കറിന്റെ പ്രൊഫൈല്‍ ഫോട്ടോയില്‍ മാലാഖമാരുടെ ചിറകുകളുള്ള ഒരു പരിഷ്‌ക്കരിച്ച ‘നീതി ദേവത’ ചിഹ്നമുണ്ട്. ഇക്കഴിഞ്ഞ മേയിലാണ് 26 കാരിയായ ശ്രദ്ധ വാക്കറിനെ കാമുകന്‍ അഫ്താബ് അമീന്‍ പൂനാവാല (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതശരീരം 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു.

പല ദിവസങ്ങളിലായി പ്രതി മൃതദേഹ ഭാഗങ്ങള്‍ മെഹ്‌റൗളി വനമേഖലയില്‍ അടക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വനമേഖലയില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തി. ഈ അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നു. ശ്രദ്ധയുടെ തലയും ഫോണും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പോലീസ് ഇതുവരെ കണ്ടെടുത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്.

അഫ്താബിനെ ഡല്‍ഹി കോടതി 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്. ഇയാളെ ജയിലിലെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമാണ് അഫ്താബിന് ഭക്ഷണം നല്‍കുന്നത്. കര്‍ശന നിരീക്ഷണത്തിലാണ് അഫ്താബ്. സെല്ലിന് പുറത്ത് ഒരു സുരക്ഷാ ഗാര്‍ഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...