ഡൽഹിയിൽ പതിനാറുകാരിയെ കുത്തിയും കല്ലെറിഞ്ഞും കൊലപ്പെടുത്തി ; സുഹൃത്തിനായി തെരച്ചില്‍ ഊര്‍ജിതം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിലെ ഷാഹാബാദിൽ 16 വയസുള്ള പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. തലയ്ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. പ്രതി സാഹിലിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പെൺകുട്ടിയും പ്രതിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നു. തെരുവിൽ വെച്ച് ഇരുവരും തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ 22 കുത്തുകളുണ്ടായിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കൊലപാതകം നടക്കുന്ന സമയത്ത് തെരുവില്‍ നിരവധി പേര്‍ കാഴ്ചക്കാരായി നില്‍ക്കുന്നുണ്ടായിരുന്നു. ആരും പ്രതിയെ പിടിച്ചുമാറ്റാനോ ആക്രമണം തടയാനോ ശ്രമച്ചിരുന്നില്ല. 20 കാരനായ സാഹിൽ ഒളിവിലാണ്. സുഹൃത്തിന്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിന് പോകുന്നതിനിടെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പെൺകുട്ടിയുടെ ശരീരവും രക്തത്തിൽ കുളിച്ചിരിക്കുന്നതും കണ്ടെത്തി. കൊലയാളിക്കായി പോലീസ് സംഘം തിരച്ചിൽ നടത്തുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...