ഡല്‍ഹി : ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരാണ് അറസ്റ്റിലായത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതിനാണ് പിഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്.
വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തതിന് പിഎഫ്‌ഐ അംഗം മുഹമ്മദ് ഡാനിഷിനെ ഡല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചത് ഡാനിഷ് ആണെന്ന് പോലീസ് പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും മറ്റും ഇയാള്‍ വിതരണം ചെയ്തിരുന്നെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ എല്ലാം തന്നെ ഇയാള്‍ സജ്ജീവ സാന്നിധ്യം ആയിരുന്നു.
നേരത്തെ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചിരുന്നു. നേതാക്കളുടെ അറസ്റ്റ് ഡല്‍ഹി കലാപത്തിനു പിന്നിലെ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന തുറന്നു കാട്ടുന്നതാണ്.