ഇന്ത്യാ സഖ്യ നേതാക്കളെ നേരിൽ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി; കോൺഗ്രസ് നേതൃത്വത്തിന് പിന്നാലെ ഇടത് നേതാക്കളുമായും ചർച്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഡല്‍ഹിയില്‍ സിപിഐ ആസ്ഥാനത്തെത്തി ഡി രാജയുമായി കൂടിക്കാഴ്ച നടത്തി.10 ജന്‍പത് വസതിയിലെത്തിയാണ് വിജയ് സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയത്. സോണിയാ ഗാന്ധിയുമായി വിജയ് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയും രാഹുല്‍ ഗാന്ധിയുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയുമാണിത്.

ഇരുവര്‍ക്കും വിജയ് ഷാളും ബൊക്കെയും സമ്മാനിച്ചു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നയങ്ങളും രാഷ്ട്രീയവും ചര്‍ച്ചയായെന്നാണ് വിവരം. ടിവികെയുടെ ഇന്‍ഡ്യാ സഖ്യ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചയായോയെന്നതില്‍ വ്യക്തതയില്ല.കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡല്‍ഹിയിലെ സിപിഐ ആസ്ഥാനത്തേക്കാണ് വിജയ് പോയത്. ഇവിടെ ഡി രാജയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി.മൂന്ന് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനായാണ് വിജയ് എത്തിയിരിക്കുന്നത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണനുമായും വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ചത്തെ നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ വിജയ് പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ രണ്ടാമത്തെ ഡല്‍ഹി സന്ദര്‍ശമാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും വിജയ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....