വയനാട്ടിൽ ജാഗ്രത ശക്തം ; നാല് പഞ്ചായത്തുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും, ആരോഗ്യവകുപ്പ് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

വയനാട് : ജില്ലയിൽ ഷിഗല്ല ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കടുത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്. കോളിയാടി സ്കൂളിൽ ഷിഗല്ല ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ എന്നീ പഞ്ചായത്തുകളിലെയും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകം. ഇന്ന് മുതൽ ജൂൺ 14 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്കൂളുകൾക്ക് പുറമെ മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കാൻ പാടില്ല.രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു. പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്. ഷിഗല്ല അണുബാധയെ പ്രതിരോധിക്കാനുള്ള ഈ നിർണ്ണായക നടപടി വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ്. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...