ഡല്‍ഹിയില്‍ പാര്‍ട്ടിക്കിടെ 22കാരിയെ കുത്തിക്കൊന്നു ; മൃതദേഹം വീടിന്റെ ടെറസില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ 22കാരിയെ കുത്തിക്കൊന്നു. വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് പ്രകോപനം. മനീഷ ഛേത്രിയാണ് മരിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. 22കാരിയുടെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്ന് ഇന്ന് രാവിലെയാണ് പോലീസ് കണ്ടെത്തിയത്. പാര്‍ട്ടി നടത്തിയ സപ്‌ന എന്ന യുവതിയുടെ വീടിന് മുകളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. പാര്‍ട്ടിയില്‍ മനീഷയ്ക്ക് പുറമേ രണ്ടു യുവതികളും ഒരു യുവാവുമാണ് പങ്കെടുത്തത്.

പാര്‍ട്ടിക്കിടെ പെട്ടെന്ന് ഉണ്ടായ വഴക്കിനെ തുടര്‍ന്ന് മനീഷയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ ഉടമയായ സപ്‌ന പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്രതിയും മനീഷയും വിവിധ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...