റാന്നി : വെച്ചൂച്ചിറ മടന്തമൺ റോഡിൽ ഡെലിവറി വാൻ അപകടത്തിപ്പെട്ടു മറിഞ്ഞു. അത്തിക്കയം കണ്ണമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഡെലിവറി വാഹനമാണ് ഇന്ന് രാവിലെ ചെമ്പനോലി പള്ളിക്ക് സമീപം അപകടത്തിൽപെട്ടത്. തെന്നിമാറിയ വണ്ടി സമീപത്തെ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. അൽപ നേരത്തേക്ക് റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഡ്രൈവർക്കും സെയിൽസ്മാനും വാഹനത്തിലുണ്ടായിരുന്ന ആർക്കും സാരമായ പരുക്കുകളില്ല. വാഹനത്തിൻറെ മുൻവശം തകരുന്നു. മഴ കാരണം റോഡിനു ഉണ്ടാക്കുന്ന വഴുക്കലും ബ്രേക്ക് പിടിച്ചപ്പോൾ വാഹനം പാളിപ്പോയതുമാണ് അപകട കാരണം.
വെച്ചൂച്ചിറ മടന്തമൺ റോഡിൽ ഡെലിവറി വാൻ അപകടത്തിപ്പെട്ടു മറിഞ്ഞു
RECENT NEWS
Advertisment