ഡെലിവറി ജീവനക്കാരനെ ഹെൽമെറ്റും ഇസ്തിരിപ്പെട്ടി കൊണ്ടും ക്രൂരമായി ആക്രമിച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയെന്ന കാരണത്താൽ ഫുഡ് ഡെലിവറി ജീവനക്കാരനെ ക്രൂരമായി മർദിച്ച പ്രതിയെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് താമസിക്കുന്ന കോഴിക്കോട് പാറക്കടവ് സ്വദേശി സാഹിം (36) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ അമ്പലമുക്കിലെ അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം. അമ്പൂരി മായം സ്വദേശിയായ ഫുഡ് ഡെലിവറി ജീവനക്കാരനാണ് മർദനമേറ്റത്. ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിലുള്ള വിരോധം കാരണം പ്രതി പണം നൽകാൻ വൈകിക്കുകയും യുവാവിനെ അസഭ്യം പറയുകയും തുടർന്ന് ഹെൽമെറ്റ് കൊണ്ടും വീട്ടിനുള്ളിലിരുന്ന ഇസ്തിരിപ്പെട്ടി കൊണ്ടും ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിൽ ഡെലിവറി ജീവനക്കാരന് പരിക്കേറ്റു. സംഭവത്തിന് ശേഷം ഡെലിവറി ജീവനക്കാരെ കുടുക്കാനും ഇയാൾ ശ്രമിച്ചെങ്കിലും പോലീസിന് കാര്യം മനസ്സിലായതോടെ വധശ്രമക്കേസെടുക്കുകയായിരുന്നു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പേരൂർക്കട പോലീസ് ട്രേസ് ചെയ്ത് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....