മഹാരാഷ്​ട്രയില്‍ ഡെല്‍റ്റ പ്ലസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്​ട്രയില്‍ കൊറോണ വൈറസിന്‍റെ വകഭേദമായ ഡെല്‍റ്റ പ്ലസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി. രത്​നഗിരിയിലാണ്​ രണ്ടുമരണം, മുംബൈ, ബീഡ്​, റായ്​ഗഡ്​ എന്നിവിടങ്ങളില്‍ ഒരു മരണം വീതവും സ്​ഥിരീകരിച്ചു. 65 വയസിന്​ മുകളിലുള്ള മറ്റ്​ അസുഖബാധിതരാണ്​ മരിച്ചവര്‍. മരിച്ചവരില്‍ രണ്ടുപേര്‍ വാക്​സിന്‍റെ ഒരു ഡോസും രണ്ടുപേര്‍ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ഒരാള്‍ വാക്​സിന്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മഹാരാഷ്​ട്രയില്‍ 66​ പേര്‍ക്കാണ്​ ഇതുവരെ ഡെല്‍റ്റ പ്ലസ്​ വകഭേദം സ്​ഥിരീകരിച്ചത്​. വെള്ളിയാഴ്​ച ഒരു കേസ്​ റിപ്പോര്‍ട്ട്​ ചെയ്യുകയും ഒരാള്‍ രോഗമുക്തി ​നേടുകയും ചെയ്​തിരുന്നു. ആഗസ്​റ്റ്​ എട്ടുവരെ 45 ഡെല്‍റ്റ പ്ലസ്​ കേസുകളാണ്​ ഇവിടെ സ്​ഥിരീകരിച്ചിരുന്നത്​. രോഗം സ്​ഥിരീകരിച്ചവരില്‍ 32 പേര്‍ പുരുഷന്‍മാരാണ്​. ബാക്കി സ്​ത്രീകളും. ഇതില്‍ ഏഴുപേര്‍ 18 വയസില്‍ താഴെയുള്ളവരാണ്​. മുംബൈ, പുണെ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ്​ പുതിയ ഡെല്‍റ്റ പ്ലസ്​ കേസുകള്‍ പുതുതായി സ്​ഥിരീകരിക്കുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...