വാക്‌സീന്‍ എടുത്തവരിലും അല്ലാത്തവരിലും ഡെല്‍റ്റ വകഭേദം ഉണ്ടാക്കുന്നത് സമാനമായ വൈറല്‍ ലോഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡിന്റെ ഡെല്‍റ്റ വകഭേദം വാക്‌സീന്‍ എടുത്തവരിലും എടുക്കാത്തവരിലും ഉണ്ടാക്കുന്നത് സമാനമായ തോതിലുള്ള വൈറല്‍ ലോഡാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ പഠനത്തില്‍ കണ്ടെത്തി.

2021 ജൂലൈ 03 നും 17നും ഇടയില്‍ ബാണ്‍സ്റ്റേബിള്‍ കൗണ്ടിയിലേക്ക് വേനലവധി ചെലവഴിക്കാന്‍ യാത്ര ചെയ്ത മസാച്ചുസെറ്റ്‌സ് നിവാസികളില്‍ കണ്ടെത്തിയ 469 കോവിഡ് കേസുകളെ ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇതില്‍ 346 പേരും (74 %) പൂര്‍ണമായും വാക്‌സീന്‍ എടുത്തവരായിരുന്നു. 133 രോഗികളില്‍ നിന്നെടുത്ത 90 ശതമാനം സാംപിളുകളിലും ഡെല്‍റ്റ വകഭേദം കണ്ടെത്തി.

വാക്‌സീന്‍ എടുത്തവരും അല്ലാത്തവരുമായ രോഗികളുടെ സാംപിള്‍ പരിശോധനയില്‍ സൈക്കിള്‍ ത്രെഷോള്‍ഡ് (സിടി) മൂല്യങ്ങള്‍ സമാനമായിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കിടെ ഒരു സാംപിളില്‍ എത്ര വേഗം സാര്‍സ് കോവ് -2 വൈറസ് കണ്ടെത്താന്‍ സാധിക്കുമെന്നതിന്റെ അളവ് കോലാണ് സിടി വാല്യൂ. സാംപിളിലെ വൈറല്‍ ആര്‍എന്‍എ തിരിച്ചറിയാന്‍ കഴിയുന്ന തോതിലേക്ക് എത്താന്‍ വേണ്ടി അത് എത്ര ആവൃത്തി ആംപ്ലിഫൈ ചെയ്യപ്പെടണം എന്നതിന്റെ കണക്കാണ് ഇത്. ഇരു കൂട്ടരിലും സിടി മൂല്യം സമാനമായി വന്നത് വൈറല്‍ ലോഡ് സമാനമാണെന്ന സൂചന നല്‍കുന്നു.

ഉയര്‍ന്ന വൈറല്‍ ലോഡുള്ളവര്‍ മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള സാധ്യതയും കൂടുതലാണ്. ഡെല്‍റ്റ ബാധിതരായ വാക്‌സീന്‍ എടുത്ത വ്യക്തികള്‍ക്ക് മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് പരത്താനാകുമെന്ന് പഠനത്തിന്റെ വെളിച്ചത്തില്‍ സിഡിസി ഡയറക്ടര്‍ റോഷല്‍ വാലന്‍സ്‌കി ചൂണ്ടിക്കാട്ടി.

ഈ പഠനത്തിലെ കണ്ടെത്തലുകളാണ് മാസ്‌ക് ഉപയോഗത്തെ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം പുതുക്കാന്‍ സിഡിസിയെ പ്രേരിപ്പിച്ചത്. വാക്‌സീന്‍ എടുത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട എന്ന് ആദ്യം നിര്‍ദ്ദേശിച്ച സിഡിസി പിന്നീട് സ്‌കൂളുകളിലും ഓഫീസ് പോലുള്ള പൊതു അകത്തളങ്ങളിലും എല്ലാവരും മാസ്‌ക് തുടരണമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...