മല്ലപ്പള്ളി : താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിന് സാധാരണക്കാരുടെ ഏക ആശ്രയമായ കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം ജില്ലയുടെ അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും ഏറെയാണ്. മറ്റ് സേവനങ്ങൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആംബുലൻസ് സൗകര്യമില്ലാത്തത് ദുരിതമായിരിക്കുകയാണ്. ഇവിടെ നിന്നും അടിയന്തര ഘട്ടങ്ങളിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റിടങ്ങളിലേക്ക് രോഗികളെ ശുപാർശ ചെയ്താൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. കോട്ടയം മെഡിക്കൽ കോളേജ്, പത്തനംതിട്ട, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും രോഗികളുമായി പോകണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. ദിവസവും നൂറിനും ഇരുന്നൂറ്റിയമ്പതിനുമിടയിൽ രോഗികളാണ് ഇവിടെ ചികിത്സക്കായി എന്നുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























