പി.എസ്.സി അംഗങ്ങളുടെ വേതനം പരിഷ്‌കരിക്കണമെന്ന് ആവശ്യം ; ശമ്പള കുടിശ്ശികയ്ക്ക് വേണ്ടിവരിക കോടികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതനം പരിഷ്‌കരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍. 2016-ലാണ് അവസാനമായി ജുഡീഷ്യല്‍ കമ്മീഷന്‍ സ്‌കെയില്‍ പരിഷ്‌കരിച്ചത്. ഇതനുസരിച്ച് പി.എസ്.സി അംഗങ്ങളുടെ ശമ്പള സ്‌കെയിലും പരിഷ്‌കരിക്കപ്പെട്ടു. എന്നാല്‍ കേരളത്തില്‍ ഈ പരിഷ്‌കരണം നടപ്പിലായില്ല. അത് നടപ്പിലാക്കണമെന്നാണ് പി.എസ്.സി ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആവശ്യം ഉന്നയിച്ച് നല്‍കിയ കത്ത് ഒരുവര്‍ഷത്തോളമായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. രാജ്യത്തെ എല്ലാ പി.എസ്.സി അംഗങ്ങളുടെയും സേവന വേതന നിരക്കുകള്‍ നിശ്ചയിക്കുന്നത് ജുഡീഷ്യല്‍ കമ്മീഷന്‍ ശമ്പള നിരക്കിന് അനുസരിച്ചാണ്.

പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ ശമ്പള സ്‌കെയില്‍ കേന്ദ്ര ജുഡീഷ്യല്‍ കമ്മീഷന്റെ ശമ്പള സ്‌കെയിലിന് തുല്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ അല്ല മാനദണ്ഡമായി കണക്കാക്കുന്നത്. നിലവില്‍ കേരളത്തിലെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം 2006-ലാണ് അവസാനമായി പരിഷ്‌കരിച്ചത്. അതുപ്രകാരം ചെയര്‍മാന് നല്‍കുന്ന ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി. അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായും ഉയര്‍ത്തി. ഈ കണക്കനുസരിച്ച് ചെയര്‍മാന് അടിസ്ഥാന ശമ്പളം 76450 രൂപയാണ്.

അംഗങ്ങള്‍ക്ക് 70290 രൂപയും. 2016-ലെ ജുഡീഷ്യല്‍ കമ്മീഷന്‍ ശമ്പള സ്‌കെയില്‍ പ്രകാരം വേതനം പരിഷ്‌കരിച്ചാല്‍ അത് യഥാക്രമം 2,24,100 രൂപയും 2,19,090 രൂപയുമായി ഉയരും. ഇതിന് പുറമെ വീടിന്റെ വാടക അലവന്‍സ്, യാത്രാ ബത്ത തുടങ്ങിയവയും കുത്തനെ ഉയര്‍ത്തേണ്ടി വരും. നിലവില്‍ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളുമടക്കം രണ്ടുലക്ഷത്തിന് മുകളിലാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും ലഭിക്കുന്നത്. പി.എസ്.സി ചെയര്‍മാന്‍, പി.എസ്.സി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കാനുള്ള യോഗ്യതകള്‍ നിശ്ചയിച്ചിട്ടില്ല. രാഷ്ട്രീയ നിയമനങ്ങളാണ് നടപ്പിലാക്കിവരുന്നത്. സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം ഗവര്‍ണറാണ് അംഗങ്ങളെ നിയമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശമ്പള വര്‍ധനവിനുള്ള ആവശ്യം ചര്‍ച്ചയാകുന്നത്.

നിലവിലെ ശമ്പളം പരിഷ്‌കരിച്ചാല്‍ അത് മൂന്ന് ലക്ഷത്തിന് മുകളില്‍ പോകും. ഇത് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നാണ് ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണെങ്കില്‍ ശമ്പള കുടിശ്ശികയ്കയ്ക്ക് തന്നെ കോടികള്‍ വേണ്ടിവരും. നിലവില്‍ ആവശ്യം ഉന്നയിച്ചിട്ട് ഒരുവര്‍ഷത്തോളമായെന്നാണ് പി.എസ്.സി വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഇക്കാര്യം വാര്‍ത്തയാകുന്നതിന്റെ കാരണം വ്യക്തമല്ലെന്നും അവര്‍ അറിയിച്ചു. കേരളത്തിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പളം ജുഡീഷ്യല്‍ പേ കമ്മീഷന്‍ പ്രകാരം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നു.

ഒടുവില്‍ സുപ്രീം കോടതി താക്കീത് നല്‍കിയതിന് പിന്നാലെയാണ് 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അത് നടപ്പിലാക്കിയത്. പി.എസ്.സി ചെയര്‍മാന്റെ ആവശ്യം നടപ്പിലാക്കണമെങ്കില്‍ അത് മുന്‍കാല പ്രാബല്യത്തോടെ വേണ്ടിവരും. 35 കോടിക്ക് മുകളില്‍ കുടിശ്ശികയ്ക്ക് തന്നെ വേണ്ടിവരും. ഇക്കാരണത്താലാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. ചെയര്‍മാന്‍ അടക്കം 21 അംഗങ്ങളാണ് സംസ്ഥാനത്ത് പി.എസ്.സിയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പി.എസ്.സിയാണ് കേരളത്തിലേത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...