രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സംവിധാനങ്ങളെ തകർത്ത് മോഡി സർക്കാർ രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. വോട്ടു കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എ.ഐ.സി.സി നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന അഞ്ച് കോടി ഒപ്പുശേഖരണ പരിപാടിയായ വോട്ട്ചോരി സിഗ്നേച്ചർ ക്യാമ്പയിനിന്റെ ബ്ലോക്ക്തല ഉദ്ഘാടനം തണ്ണിത്തോട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡ്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളും സ്വതന്ത്രമായ തിരഞ്ഞടുപ്പും ഇല്ലാതാക്കിയ നരേന്ദ്രമോഡി സർക്കാരിന് അധികാരത്തിൽ തുടരുവാൻ ധാർമ്മികമായും നിയമപരമായും അവകാശമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയും അതോടൊപ്പമുള്ള ഒപ്പ് ശേഖരണ പരിപാടിയും സെപ്റ്റംബർ 30- ന് മുമ്പായി പൂർത്തീകരിക്കുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, എലിസബത്ത് അബു, മണ്ഡലം പ്രസിഡന്റുമാരായ ബിജു മാത്യു, സണ്ണി ചള്ളക്കൽ, വിൽസൺ തുണ്ടിയത്ത്, രതീഷ് കെ. നായർ, ബ്ലോക്ക് ഭാരവാഹികളായ വസന്ത് ചിറ്റാർ, ജോയി തോമസ്, അജയൻ പിള്ള, ലിബു മാത്യു, രവി കണ്ടത്തിൽ, എ. ബഷീർ, കെ വി സാമുവൽ കിഴക്കേതിൽ, ലില്ലി ബാബു, ജോയികുട്ടി ചെടിയത്ത്, ശ്യാം എസ് നായർ, കെ എൻ സോമരാജൻ, അനിയൻ തകിടിയിൽ, റ്റി. സി ബഷീർ, ബെന്നി ഈട്ടിമൂട്ടിൽ, ബിജു ആർ പിള്ള, ഷാജിമോൻ എം. എസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...