Tuesday, April 23, 2024 7:30 pm

സഹകരണ മേഖലയില്‍ ജനാധിപത്യ ധ്വംസനം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യ ധ്വംസനം നടത്തി സഹകരണ മേഖലയെ സി.പി.എമ്മിന്‍റെ കൈപ്പിടിയിലൊതുക്കുവാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജനാധിപത്യ ധ്വംസനത്തിന്‍റെ ജില്ലയിലെ അവസാനത്തെ ഉദാഹരണമാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളവോട്ടിലൂടെ അധികാരം കൈയ്യടക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക സഹകാരി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മില്‍മ ഭരണസമിതി ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ട നടപടി ക്ഷീരകര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം, കോവിഡ് മഹാമാരി എന്നീ സാഹചര്യങ്ങള്‍ മൂലം ഏറ്റവം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ക്ഷീര കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.

മില്‍മ മുന്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, സാമുവല്‍ കിഴക്കുപുറം, രഘുനാഥ് കുളനട, തോപ്പില്‍ ഗോപകുമാര്‍, മാത്യു ചാമത്തില്‍, ലിസി മത്തായി, പി.തോമസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണ്ണീറ റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കണം ; ആവിശ്യം ശക്തമാകുന്നു

0
കോന്നി : മുണ്ടോൻമൂഴി മണ്ണീറ റോഡിന്റെ അപകടകരമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി...

എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി റാലി നടത്തി

0
വായ്പ്പൂര്: എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ.ടി.എം തോമസ് ഐസക്കിന്‍റെ...

വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലിയില്ല ; അപകട സാധ്യത

0
റാന്നി: വൈക്കം ഗവ. യു പി സ്കൂളിന് മുന്നിലെ നടപാതയ്ക്ക് സുരക്ഷാവേലി...

75 ലക്ഷം ആര് നേടി? ; സ്ത്രീ ശക്തി SS 412 ലോട്ടറി ഫലം...

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 412 ലോട്ടറിയുടെ...