ഡെന്‍സി ആന്റണിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2020 മാര്‍ച്ചില്‍ ദുബായില്‍ വെച്ച്‌ മരിച്ച ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മൈസൂരിലെ ഒറ്റമൂലി വൈദ്യന്‍ സാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടപടി. ഡെന്‍സിയെ കഴുത്ത് ഞെരിച്ച്‌ കൊന്നുവെന്നതിന് തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സാജു കെ എബ്രഹാം പറഞ്ഞു.

രാവിലെ 9 മണിയോടെ നോര്‍ത്ത് ചാലക്കുടിയിലുള്ള സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഉന്മേഷ് എ കെ. ആണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഡെന്‍സി ശ്വാസം മുട്ടി മരിച്ചുവെന്നാണ് ദുബായ് പോലീസിന്റെ റിപ്പോര്‍ട്ട്‌. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിനാല്‍ കഴുത്തിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ടാകുമെന്നാണ് നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അടക്കം പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിശോധിച്ചു.

മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ രാസ പരിശോധനക്കുള്ള സാമ്ബിളുകള്‍ ശേഖരിച്ചു. ഡെന്‍സിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാനേജരും കോഴിക്കോട് സ്വദേശിയുമായ ഹാരിസിനേയും ഷൈബിന്‍
അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം കൊന്നുവെന്ന് പ്രതികള്‍ കുറ്റ സമ്മതം നടത്തിയിരുന്നു. ഒറ്റമൂലി വൈദ്യന്‍ ഷാബ ശരീഫിനെ കൊപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ഷൈബിന്‍ അഷറഫ്. 2019 ഡിസംബറിലാണ് ഡെന്‍സി വിസിറ്റിംഗ് വിസയില്‍ ദുബായില്‍ പോയത്. 2020 മാര്‍ച്ച്‌ 5നായിരുന്നു മരണം. ഡെന്‍സി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാര്‍ ഇതുവരെ വിശ്വസിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...