പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന ; ആശങ്കയില്‍ ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡിനൊപ്പം പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലിരട്ടിയിലേറെ കേസുകളാണ് ഇത്തവണ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പ് ശ്രദ്ധ ചെലുത്തുന്നതിനിടെയാണ് ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 400 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോന്നിയിലെ കൂടലില്‍ പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചത് 87 പേര്‍ക്കാണ്. 139 പേര്‍ക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഇലന്തൂരിലും കോന്നിയിലും ചാത്തങ്കരിയിലും രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.

ആള്‍ത്താമസമില്ലാത്ത വീടുകള്‍, മലയോര മേഖലയില്‍ ടാപ്പിങ്ങ് ഇല്ലാതെ കിടക്കുന്ന റബര്‍തോട്ടങ്ങള്‍, തുറസായ സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവിടങ്ങളിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. തുടര്‍ന്ന് പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...