കൊവിഡ് കാലത്ത് നാട്ടിലെത്താന്‍ വേവലാതിയോടെ പ്രവാസികള്‍ ; ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊവിഡ് കാലത്ത് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികള്‍. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ റീഗല്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം 38,000 രൂപയാണ് ഈടാക്കിയെന്നാണ് ആരോപണം. വിവിധ സംഘടനകള്‍ 19,000 രൂപയ്ക്ക് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രവാസികളെ എത്തിക്കുന്നതിനിടെയാണ് പ്രവാസികളോടുള്ള ചില ട്രാവല്‍ ഏജന്‍സികളുടെ ക്രൂരത.

കൊവിഡ് പ്രതിസന്ധി ട്രാവല്‍ ഏജന്‍സികള്‍ മുതലെടുക്കുകയാണെന്ന് കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ജോബ്സണ്‍ പറയുന്നു. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പറഞ്ഞതോടെ രണ്ടുമാസത്തിലേറെ കടുത്ത പ്രതിസന്ധിയിലായിരുന്നു ജോബ്സണ്‍. നാട്ടില്‍ പോകാന്‍ വിമാനമില്ല. ഒടുവില്‍ ചാര്‍ട്ടേട് വിമാനത്തില്‍ ടിക്കറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇക്കഴിഞ്ഞ 23 ന് വരാന്‍ റീഗല്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം വാങ്ങിയത് 38000 രൂപ. അതായത് 1900 ദിര്‍ഹം. പണം കടംവാങ്ങി ടിക്കറ്റെടുത്ത് നാട്ടിലെത്തി ക്വാറന്‍റീനിലാണ് ജോബ്സണിപ്പോള്‍.

ജോബ്സണെ പോലെ കടുത്ത പ്രതിസന്ധിയിലായ നിരവധി പ്രവാസികളാണ് ഇതുപോലെ ചൂഷണത്തിന് ഇരയാകുന്നത്. ചില ട്രാവല്‍ ഏജന്‍സികള്‍ക്ക് തോന്നും പോലെയാണ് ടിക്കറ്റിന് നിരക്ക്. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് ദുബായില്‍ നിന്നുള്ള വിമാനത്തില്‍ കെഎംസിസിയെപ്പോലുള്ള സംഘടനകള്‍ 19000 രൂപയ്ക്ക് ടിക്കറ്റ് നല്‍കുമ്പോഴാണ് 38000 രൂപ ചില യാത്രക്കാര്‍ക്ക് കൊടുക്കേണ്ടി വരുന്നത്. ഒരു ഗതിയുമില്ലാതെയാണ് മിക്കവരും എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന തീരുമാനമെടുക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാതെ കടംവാങ്ങിയും മറ്റും ടിക്കറ്റ് സംഘടിപ്പിക്കുന്ന പ്രവാസികളോടാണ് ഈ കൊടും ക്രൂരത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...