ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു ; വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ബാലി: ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം. രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥനയുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്. ഡങ്കി പ്രതിരോധ കുത്തിവെപ്പ് ബാലിയില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ വിദേശ സഞ്ചാരികളും എടുക്കണമെന്നാണ് അഭ്യര്‍ഥനയെന്നും ബാലി ആരോഗ്യ വകുപ്പ് പ്രതിനിധി പറഞ്ഞു. ബാലിയില്‍ 4,177 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ച് മരണങ്ങളും ഇതേ തുടര്‍ന്നുണ്ടായി. രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബാലിയിലെ പ്രദേശവാസികള്‍ക്കായി സര്‍ക്കാര്‍ വാക്‌സിനുകള്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ ബാലിയിലെത്തുന്ന ആയിരണക്കണക്കിന് വിനോദസഞ്ചാരികള്‍ കൂടെ വാക്‌സിനേഷന്‍ എടുത്താലെ ഡെങ്കി ഭീഷണി ഇല്ലാതാവു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ആദ്യം മുതലാണ് ഇന്‍ഡൊനേഷ്യയില്‍ ഡെങ്കി കേസുകള്‍ കുത്തനെ ഉയര്‍ന്നത്. ബാലിയിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വിദേശികള്‍ക്ക് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ബാലി ഭരണകൂടത്തിന് കൃത്യമായ വിവരമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...