Thursday, April 17, 2025 10:05 am

ഡെങ്കിപ്പനിക്ക് സാധ്യത ; മുന്‍കരുതല്‍ സ്വീകരിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ മഴ ഇടവിട്ട് പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.
വീടിനും ചുറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, ചിരട്ടകള്‍, മുട്ടത്തോട്, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍, കവുങ്ങിന്‍ പാളകള്‍, കൊക്കോ തൊണ്ടുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാനും അവയില്‍ കൊതുക് മുട്ടയിടാനുമുള്ള സാധ്യതയുണ്ട്. കൂടാതെ വീട്ടിലെ റെഫ്രിജറേറ്ററിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം എന്നിവയിലെ വെള്ളത്തിലും, കൊതുക് പ്രജനനം സാധ്യമാണ്. കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ശ്രദ്ധിക്കണം.

വീട്ടാവശ്യത്തിനു വെള്ളം വെച്ചിരിക്കുന്നവര്‍ പാത്രങ്ങളുടെ ഉള്‍വശം ഉരച്ചുകഴുകുകയും കൊതുക് കടക്കാത്ത വിധം സൂക്ഷിക്കുകയുംവേണം. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെയോ ആരോഗ്യകേന്ദ്രങ്ങളെയോ വിവരം അറിയിക്കണം. കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ ഒഴിവാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ശരാശരിവില 70 ഡോളറിൽ താഴെ

0
മുംബൈ: ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരിവില 70 ഡോളറിൽ താഴെയെത്തി....

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗം ; നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി...

0
കൊച്ചി : സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം...

ജില്ലാ സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിൻ്റെ പേര് നൽകണം...

0
പത്തനംതിട്ട : ജില്ല സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ്...

രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര...