എക്സൈസ് റെയ്ഡ് ; കോന്നിയില്‍ 92 ലിറ്റർ കോട പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ അരുവാപ്പുലം അക്കരക്കാലാപ്പടിയിൽ നിന്ന് കോട കണ്ടെടുത്തു. സംഭവത്തിൽ അക്കരക്കാലാപ്പടി ഉഴിഞ്ഞാക്കോട്ടുമണ്ണിൽ കലേഷ് കെ(30) യുടെ പേരിൽ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.

ബാറുകളും ബിവറേജുകളും അടച്ചിട്ട സാഹചര്യത്തിൽ ചാരായം ഉണ്ടാക്കി വിൽപ്പന നടത്തുന്നതിന്റെ ഭാഗമായാണ് ഇയാൾ കോട നിർമ്മിച്ചതെന്ന് എക്സൈസ് അറിയിച്ചു. ഇയാളുടെ വീടിന് സമീപത്ത് കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 92 ലിറ്റർ കോടയാണ് എക്സൈസ് സംഘം കണ്ടെത്തിയത്. കോന്നി എക്സൈസ് റേഞ്ച് ഇൻസ്പക്ടർ ജി പ്രശാന്തിന്റെ  നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ എം പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജയകുമാർ ഡി, ഷെഹിൻ എ,രതീഷ്, മഹേഷ് എച്ച്, സുരേഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സന്ധ്യാ നായർ, ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായ റ്റി എസ് സുരേഷ്, ബിനുരാജ് തുടങ്ങിയവർ പങ്കെടുത്തു.

വ്യാജവാറ്റ് നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് ഇൻസ്പ്ക്ടർ അറിയിച്ചു. വ്യാജവാറ്റ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ലഭിക്കുന്ന രഹസ്യവിവരങ്ങൾ 9400069477എന്ന നമ്പറിൽ അറിയിക്കണമെന്ന് എക്സൈസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...