കുളിമുറിയില്‍ ചാരായം വാറ്റ് ; ഭാര്യയും ഭര്‍ത്തവും അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ചാരായം വാറ്റിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വിഎസ്സ് ഭവനില്‍ ബിനുകുമാറിനെയും ഭാര്യ സത്യയെയുമാണ് എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തത്.

വീട്ടിലെ കുളിമുറിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച്‌ അതീവ രഹസ്യമായി പ്രത്യേക രീതിയില്‍ വാറ്റ് സെറ്റ് ക്രമീകരിച്ചാണ് ചാരായം വാറ്റിയത്. വീട്ടില്‍ നിന്നും 55 ലിറ്റര്‍ കോടയും 5 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും മറ്റും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ മതില്‍ ചാടി കടന്നു വീടിനകത്ത് എത്തുമ്പോള്‍ കുളിമുറിയില്‍ ഭാര്യയും ഭര്‍ത്താവും ചാരായ വാറ്റില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് എക്‌സസൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...