ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ യൂണിഫോമില്‍ ബൈക്കില്‍ കറക്കം ; യുവാക്കള്‍ അ‌റസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ ബൈക്കില്‍ ചുറ്റിയ യുവാക്കള്‍ അ‌റസ്റ്റില്‍. എറണാകുളം സ്വദേശികളായ ഷഹീദ്, അ‌നീഷ് എന്നിവരെയാണ് സൗത്ത് പോലീസ് അ‌റസ്റ്റ് ചെയ്തത്. നഗരത്തില്‍ പരിശോധന നടത്തുകയായിരുന്ന പോലീസുകാരാണ് ഇവരെ പിടികൂടിയത്. ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിലാണ് യുവാക്കള്‍ ബൈക്കില്‍ എത്തിയതെങ്കിലും സംശയത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തേവര ജങ്ഷനില്‍ എത്തിയ യുവാക്കള്‍ യൂണിഫോം ധരിച്ചിരുന്നെങ്കിലും ഫുഡ് ഡെലിവറിയ്ക്കായുള്ള ബാഗോ ഭക്ഷണമോ ഉണ്ടായിരുന്നില്ല. കൂുടതല്‍ പരിശോധനയില്‍ ഇവര്‍ ഫുഡ് ഡെലിവറിയ്ക്ക് എത്തിയതല്ലെന്ന് വ്യക്തമാവുകയായിരുന്നുവെന്ന് സൗത്ത് സിഐ അ‌നീഷ് പറഞ്ഞു. ഇവര്‍ നേരത്തേ ഫുഡ് ഡെലിവറി നടത്തിയിരുന്നവരാണെന്നും ലോക്ക്ഡൗണ്‍ സമയത്ത് യൂണിഫോം ഉപയോഗിച്ച്‌ പുറത്തിറങ്ങുകയായിരുന്നെന്നും അ‌ദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണില്‍ ഫുഡ് ഡെലിവറിയെ അ‌വശ്യ സര്‍വീസായി പ്രഖ്യാപിച്ച്‌ ഇളവ് അ‌നുവദിച്ചിരുന്നു. കൊച്ചി നഗരത്തില്‍ ഇത്തരത്തില്‍ ഭക്ഷണവിതരണം നടത്തുന്ന നിരവധി പേരുണ്ട്. ഇതിന്റെ മറവിലാണ് യുവാക്കള്‍ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ നഗരം ചുറ്റാനിറങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...