ദന്തസംരക്ഷണം കുട്ടികളിലും ചെറുപ്പക്കാരിലും ഒരുപോലെ വേണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുട്ടികളിലെയും ചെറുപ്പക്കാരിലെയും ദന്തസംരക്ഷണം പോലെ തന്നെ പ്രധാനമാണ് പ്രായമായവരിലെ ദന്തസംരക്ഷണവും. കവിളുകൾ ഒട്ടാതെ ചെറുപ്പം നിലനിർത്താൻ ദന്തസംരക്ഷണം അത്യാവശ്യമാണ്. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുന്നതിനും ആരോഗ്യമുള്ള പല്ലുകൾ വേണം. നന്നായി ചവച്ചരച്ചു കഴിച്ചാൽ മാത്രമേ ഭക്ഷണത്തിലെ പോഷകഗുണങ്ങൾ ശരീരത്തിലെത്തുകയുള്ളൂ. മോണരോഗം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാൻ ആറു മാസത്തിലൊരിക്കലെങ്കിലും ദന്തരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണം. വായിലെ കാൻസർ ദന്തരോഗ വിദഗ്ധന് പെട്ടെന്നു കണ്ടെത്താൻ സാധിക്കും.

പല്ല് വൃത്തിയാക്കൽ
ദന്തപരിശോധനയിലെ ഏറ്റവും പ്രധാന കാര്യമാണ് പല്ലു വൃത്തിയാക്കൽ. സ്ഥിരമായി പല്ലു തേച്ചാലും വായിലെ ബാക്ടീരിയകൾ പല്ലിൽ പറ്റിപ്പിടിച്ച് പ്ലേക് എന്നൊരു ആവരണം ഉണ്ടാകുന്നു. ഇത് ക്രമേണ പല്ലുകളിൽ കക്കയായി അടിഞ്ഞുകൂടുകയും ക്രമേണ മോണകളിലേക്ക് ഇറങ്ങി മോണകളിൽ അണുബാധയ്ക്കു കാരണമാവുകയും ചെയ്യും. ക്രമേണ മോണകളിൽ നിന്നു രക്തം വരികയും മോണ തടിച്ചു വീർക്കുകയും പല്ലിന് ബലക്ഷയം വരികയും ചെയ്യും.

പ്രമേഹമുള്ളവരിൽ കൂടുതലായി മോണരോഗം കണ്ടുവരുന്നു. ഗുരുതര മോണരോഗമുള്ളവർക്ക് പ്രമേഹസാധ്യതയും കൂടുതലാണ്. പുകവലിക്കുന്നവരിലും പുകയില നേരിട്ട് ഉപയോഗിക്കുന്നവരിലും മോണയിലെ രക്തക്കുഴലുകൾ ചുരുങ്ങിയിരിക്കുന്നതിനാൽ പുറമേ ലക്ഷണങ്ങളൊന്നും കാണില്ല. എന്നാൽ വായിലെ വെളുത്ത പാടയോ ചുവന്നനിറത്തോടുകൂടിയ പാടകളോ വായിലെ നിറവ്യത്യാസമോ ബ്രഷ് ചെയ്യുമ്പോൾ കണ്ടെത്തിയാൽ ഉടൻതന്നെ ദന്തഡോക്ടറെ സമീപിക്കണം. എന്നാൽ നിറവ്യത്യാസം വായിലെ അർബുദരോഗത്തിന് തുടക്കമാകാം. നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് വായിലെ അർബുദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...