പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എഎസ്‌ഐ റംല ഇസ്മയിനെതിരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് ശുപാര്‍ശ നല്‍കിയത്. മധ്യമേഖലാ ഡിഐജി നീരജ് കുമാര്‍ ഗുപ്തക്ക് ആണ് ശുപാര്‍ശ സമര്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇവര്‍ ഷെയര്‍ ചെയ്തത്.

ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് റിമാന്റില്‍ ആയ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഒന്നര മാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഇവരെ അഭിവാദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി.’ അന്യായ തടങ്കലിന് വിരാമമായി” എന്ന് പറയുകയും ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് റംല ഇസ്മയിന്‍ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

പോലീസിനും കോടതിയ്‌ക്കുമെതിരായ പോസ്റ്റായിരുന്നു ഇത്. ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത് ഭര്‍ത്താവ് ആണെന്ന് റംലയുടെ മൊഴി. കഴിഞ്ഞ ജൂലൈ 5 നാണ് കേസിനാസ്പദമായ സംഭവം. അഞ്ചിന് പോസ്റ്റ് ഇവര്‍ ഷെയര്‍ ചെയ്തിരുന്നെങ്കിലും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റംലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഇവര്‍ക്കെതിരെ നടപടി എടുക്കാതിരിക്കാന്‍ പോലീസിനുള്ളില്‍ കടുത്ത സമ്മര്‍ദ്ദം നടക്കുന്നതായും ഹരി ആരോപിച്ചിരുന്നു. മുമ്പും പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ഉണ്ടായിട്ടുണ്ട്. കുറച്ച്‌ നാള്‍ മുമ്പാണ് കരുതല്‍ നടപടികളുടെ ഭാഗമായി പോലീസ് ശേഖരിച്ച ആര്‍എസ്‌എസുക്കാരുടെ വിവരങ്ങള്‍ ഒരു പോലീസുകാരന്‍ തന്നെ എസ്ഡിപിഐക്കാര്‍ക്ക് ചാറ്റിങ്ങിലൂടെ കൈമാറിയത്. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ അനസാണ് വിവരങ്ങള്‍ കൈമാറിയത്. തൊടുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കാണ് ഇയാള്‍ ആര്‍എസ്‌എസിന്റെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. ഇയാള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ പോലീസ് അന്ന് സ്വീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...