കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്നിട്ടും 24 മണിക്കൂറിനുള്ളില്‍ കൊലയാളിയെ പിടികൂടുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത പോലീസ് ടീമിന് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്‌സര്‍വ്വീസ് എന്‍ട്രി. കേസില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, അഡീഷണല്‍ എസ്.പി എ.നിസാം എന്നിവരുള്‍പ്പെട്ട സംഘത്തിനാണ് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കി ആദരിച്ചത്.
താഴത്തങ്ങാടി കൊലപാതകം : മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയ പോലീസുകാര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി
RECENT NEWS
Advertisment