പൊതുവിപണിയില്‍ പരിശോധന കര്‍ശനമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :  പൊതുവിപണിയില്‍ പരിശോധന കര്‍ശനമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്. അമിത വില ഈടാക്കല്‍, പൂഴ്ത്തിവയ്പ്പ്, ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, എന്നിവയാണ് പരിശോധനയ്ക്ക് പിന്നിലെ ലക്ഷ്യം. ഇതുവരെ 55 റേഷന്‍കടകളിലും, നാല് മണ്ണെണ്ണ മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഗ്യാസ് ഔട്ട്‌ലെറ്റുകള്‍ അടക്കം 39 പൊതു വിപണി സ്ഥാപനങ്ങളിലും പരിശോധന നടത്തി.

38 റേഷന്‍കടകളിലും ഒരു മണ്ണെണ്ണ മൊത്ത വ്യാപാര കേന്ദ്രത്തിലും 11 പൊതുവിപണികളിലും പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന വരും ദിവസങ്ങളില്‍ തുടരും.

റേഷന്‍ സാധനങ്ങളുടെ മറിച്ചു വില്‍പന തടയുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലാതല സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന ശക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ഓഗസ്റ്റ് 20 വരെ ജില്ലാ സപ്ലൈ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 0483 2734912 എന്ന നമ്പറില്‍ വിളിച്ച്‌ അറിയിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...