അടൂരിൽ കാർ ലോറിയിലിടിച്ച് സ്‍കൂൾ ടീച്ചറും ബസ് ഡ്രൈവറും മരിച്ച സംഭവം ; അപകടത്തില്‍ കാര്‍ ബ്രേക്കുചെയ്ത പാടുകളൊന്നുമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരിൽ കാർ ലോറിയിലിടിച്ച് സ്‍കൂൾ ടീച്ചറും ബസ് ഡ്രൈവറും മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. അപകടത്തില്‍ കാര്‍ ബ്രേക്കുചെയ്ത പാടുകളൊന്നുമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാര്‍ ബ്രേക്കുചെയ്ത പാടുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10.45-നാണ് തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ (37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിംവില്ലയിൽ മുഹമ്മദ് ഹാഷിം(31) എന്നിവർ സഞ്ചരിച്ച കാർ ലോറിയിലിടിച്ച് ഇരുവരും മരിച്ചത്. അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. കാറിന്റെ മുന്‍ സീറ്റിലായിരുന്നു ഹാഷിം കിടന്നിരുന്നത്. അനുജ പുറകിലെ സീറ്റിലായിരുന്നു കിടന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇടിയുടെ ആഘാതത്തിൽ മുന്‍സീറ്റില്‍നിന്നു തെറിച്ച് പിന്നിലേക്ക് വീണതാകാമെന്നാണ് റിപ്പോര്‍ട്ടുകൾ.

അപകടത്തിൽപ്പെട്ട കാർ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. പഴയ അടൂർ രജിസ്ട്രേഷനിലുള്ള ഈ കാറിൽ എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. അപകടത്തെപ്പറ്റി ലോറി ഡ്രൈവര്‍ റമ്ജാന്റെ മകനും സഹായിയുമായുന്ന ഷാരൂഖ് പറയുന്നത് ഒരു വലിയ ശബ്ദമാണ് ആദ്യം കേട്ടതെന്നാണ്. 35-40 കിലോമീറ്റര്‍ വേഗത്തിലാണ് ലോറി ഓടിക്കൊണ്ടിരുന്നതെന്നും ഒന്നും മനസ്സിലായിരുന്നില്ല. ലോറിയില്‍നിന്നും ഇറങ്ങിയപ്പോഴാണ് ഒരു കാര്‍ തകര്‍ന്നുകിടക്കുന്നത് കണ്ടതെന്നും ഷാരൂഖ് പറയുന്നു. കോട്ടയത്തുനിന്നു ശിവകാശിക്ക് പോയതായിരുന്നു ഹരിയാനസ്വദേശികളായ ഷാരൂഖും പിതാവും. റമ്ജാനായിരുന്നു ലോറി ഓടിച്ചത്. പെട്ടെന്ന് ഒരു കാര്‍ ട്രാവലറിന് കുറുകെ വെച്ചുവെന്നും ഡ്രൈവിങ്ങില്‍ എന്തെങ്കിലും തെറ്റുചെയ്തു എന്നാണ് ആദ്യം കരുതിയതെന്നും അനുജയെ ഹാഷിം വിളിച്ചിറക്കിക്കൊണ്ടുപോയ ട്രാവലറിലെ ഡ്രൈവറും അധ്യാപകരും പറയുന്നു.

കൊട്ടാരക്കരയ്ക്കുമുമ്പ് ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വാഹനം അടൂര്‍ ഭാഗത്തേക്ക് വന്നത്. കുളക്കട ജംഗ്ഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരു കാര്‍ പെട്ടെന്ന് ട്രാവലറിന് കുറുകെ വെച്ചു. ആദ്യം കരുതിയത് ഡ്രൈവിംഗില്‍ എന്തെങ്കിലും തെറ്റുവന്നതുകാരണം കാറുകാരന് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിക്കാണും എന്നാണ്. പക്ഷേ കാര്‍ നിര്‍ത്തി ഒരാള്‍ കാറില്‍നിന്നിറങ്ങി ഏറ്റവും മുന്‍പില്‍ ഇടതുഭാഗത്തിരുന്ന അനുജയോട് ‘ഇറങ്ങിവാടീ’ എന്നുപറഞ്ഞുവെന്നും ആദ്യം അനുജ ഒന്ന് പകച്ചുവെന്നും ഹാഷിം വീണ്ടും വാഹനത്തിനടുത്തെത്തിയപ്പോള്‍ സമീപമിരുന്ന അധ്യാപികയോട് അനുജന്‍ വിഷ്ണുവാണ് എന്നുപറഞ്ഞ് ട്രാവലറില്‍നിന്നിറങ്ങി ഹാഷിമിനൊപ്പം കാറില്‍ കയറിപ്പോയി എന്നും അധ്യാപകർ പറയുന്നു. ഹാഷിം കാർ മുന്നോട്ട് എടുത്തത് തന്നെ അമിതവേഗത്തിൽ ആയിരുന്നെന്നും നിമിഷനേരം കൊണ്ട് കാര്‍ കണ്‍മുന്‍പില്‍നിന്ന് മറഞ്ഞതായും ട്രാവലറില്‍ യാത്രചെയ്തവരും ഡ്രൈവറും പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ‌ർത്തിയായി

0
തിരുവനന്തപുരം: ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ‌ർത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ്...

ഹോർമുസിലെ നാവികാരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

0
ടെഹ്റാൻ: ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ....

മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും ; മൂന്നാം ഘട്ട ചോദ്യം...

0
കൊച്ചി: മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം...

എഎപി സ്ഥാനാർത്ഥിയായിരുന്ന 23കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ ; ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര...

0
അഹമ്മദാബാദ്: യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...