ബഡ്സ് സ്കൂളുകൾക്ക് പുതിയ മാർഗരേഖ പുറത്തിറക്കി സാമൂഹികനീതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബഡ്‌സ് സ്കൂളുകളിൽ എട്ട് കുട്ടികൾക്ക് ഒരു അധ്യാപകനെന്ന രീതി കർശനമായി നടപ്പാക്കണമെന്ന് സാമൂഹികനീതി വകുപ്പ്. ഭിന്നശേഷിക്കുട്ടികൾക്ക് തെറാപ്പി നൽകുമ്പോൾ രക്ഷാകർത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. നേരിട്ടോ സി.സി.ടി.വി.കൾ വഴിയോ തെറാപ്പി യൂണിറ്റിൽ നടക്കുന്ന കാര്യങ്ങൾ രക്ഷാകർത്താക്കൾക്ക് കാണാനാകണം. കുട്ടികളുടെ പരിശോധനാ റിപ്പോർട്ടുകളും മുൻകാല ചരിത്രവും സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും വകുപ്പിന്റെ കരട് നിർദേശത്തിൽ പറയുന്നു. ഈ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളുടെ നിരക്കും ഏകീകരിക്കും.ബഡ്‌സ് സ്കൂളുകളിൽ എല്ലാ മാസവും ഒരു ഡോക്ടർ സ്കൂൾ സന്ദർശിക്കണം. ചികിത്സ സംബന്ധിച്ച് എല്ലാ രേഖകളും അഞ്ചുവർഷമെങ്കിലും സൂക്ഷിക്കണം.

സ്ഥാപനത്തിന്റെ വാർഷികറിപ്പോർട്ട് ഓരോവർഷവും ഒക്ടോബർ 31-നകം സമർപ്പിക്കണം. സ്കൂളിനകത്തും പുറത്തും കുട്ടികൾക്ക് വിനോദത്തിനാവശ്യമായ കളിക്കോപ്പുകൾ ഒരുക്കണം. ക്ലാസ്‌മുറി, തെറാപ്പി മുറി, തൊഴിൽ പരിശീലനമുറി, വിനോദത്തിനുള്ള മുറി എന്നിങ്ങനെ അഞ്ചുമുറികളെങ്കിലും സ്കൂളുകളിൽ വേണം. സ്ഥാപനത്തിലെ കെയർഗിവർ, സ്വീപ്പർ എന്നീ ജോലികൾക്ക് ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകണം. ഇന്ത്യൻ റിഹാബിലിറ്റേഷൻ കൗൺസിലിന്റെ രജിസ്‌ട്രേഷൻ അധ്യാപകർക്ക് നിർബന്ധമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...