കുമ്പഴ മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ : നടപടികളുമായി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ പ്രധാന മത്സ്യവ്യാപാരകേന്ദ്രമായ കുമ്പഴ മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടികളുമായി നഗരസഭ. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പഴയിൽ ആധുനിക മത്സ്യമാർക്കറ്റ് നിർമ്മിക്കാൻ മുൻപ് പ്രൊജക്റ്റ് തയ്യാറാക്കിയിരുന്നു. പ്രൊജക്ടിന്റെ നിർവ്വഹണം ആരംഭിക്കുന്ന ഘട്ടത്തിൽ മത്സ്യവ്യാപാരികൾ പ്രൊജക്ടിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും പ്രൊജക്ടിന്റെ രൂപഘടനയിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മത്സ്യവ്യാപാരികളുമായി ചർച്ച നടത്തി പ്രൊജക്റ്റ് പരിഷ്കരിച്ചതിനാൽ പദ്ധതി നടത്തിപ്പിന് കൂടുതൽ കാലതാമസം നേരിട്ടു. തുടർന്ന് മത്സ്യമാർക്കറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ തീരദേശ വികസന കോർപറേഷന് കത്ത് നൽകിയിരുന്നു.

കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം ആരംഭിക്കാനിരിക്കുന്ന സ്ഥലത്തു നഗരസഭാ ഫണ്ട് ഉപയോഗിച്ചു മറ്റൊരു പ്രവൃത്തി നടത്താൻ സാധ്യമല്ല. അവിടേക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ മാത്രമാണ് നഗരസഭയ്ക്ക് കഴിയുക. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ വകുപ്പ് തലത്തിൽ തന്നെ പൂർത്തിയാക്കാനും നഗരസഭാ ചെയർമാന്റെ ഉത്തരവായതായി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. മാർക്കറ്റിന്റെ യാർഡിൽ രൂപപ്പെട്ടിട്ടുള്ള കുഴികളിൽ മലിന ജലം കെട്ടിക്കിടന്ന് വ്യാപാരത്തിനായി വരുന്ന തൊഴിലാളികൾക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഇത് പൂർണ്ണമായി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​ഗതാ​ഗത മന്ത്രി...

0
തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും...

വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

0
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി...

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...