പുതുക്കട – ചിറ്റാർ റോഡിന്റെ ശോചനീയാവസ്ഥ ; കോൺഗ്രസ് സായാഹ്ന ധർണ്ണയും പ്രതിഷേധ യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർഷങ്ങളായി തകർന്ന് കിടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പുതുക്കട-ചിറ്റാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പെരുനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ യോഗവും നടത്തി. പുതുക്കട ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ്ണയും യോഗവും ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു വയറൻമരുതി അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി വി.എ അഹമ്മദ്ഷാ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സിബി താഴത്തില്ലത്ത്, ഡി.സി.സി നിർവാഹക സമിതി അംഗം കെ.കെ വാസുദേവൻ, രതീഷ് റ്റി.നായർ, സലീം പെരുനാട്, കെ.എ ഷാജഹാൻ, അനിൽ കൊച്ചുമൂഴിക്കൽ,തൃധീപ് പുതുച്ചിറ, പി.റ്റി രാജു, ഹബീബ് കോട്ടക്കുഴി, ഓമന സത്യൻ, അജി പുതുച്ചിറ,ഡേവിഡ് തോമസ്, വിത്സൺ കുപ്പക്കൽ, വി.ജി തോമസ്, വിജയൻ പുതുക്കട എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...

അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കിയ പോലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

0
പത്തനംതിട്ട: അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവെച്ച പോലീസ് അസോസിയേഷൻ...

പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം പൂട്ടിക്കെട്ടാൻ സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: മുന്നണി കെട്ടുറപ്പിനെ ബാധിക്കാത്ത വിധം പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം...

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....