യുഡിഎഫ് വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിച്ചതെന്ന് എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നടത്തിയത് രാഷ്ട്രീയ പ്രചരണമല്ലെന്നും മറിച്ച് വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെ തുറന്ന് കാട്ടാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും സ്വരാജിന് ജയമുറപ്പാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിപ്പിടിക്കാനും വർഗീയ കൂട്ടുകെട്ടിനെ തുറന്നുകാട്ടാനും എൽഡിഎഫിന് കഴിഞ്ഞുവെന്ന് പറഞ്ഞ ഗോവിന്ദൻ അൻവറിന്റെ സഹായത്താലാകില്ല സിപിഎമ്മിന്റെ ജയമെന്നും വിശദീകരിച്ചു.

യുഡിഎഫിലെ തർക്കം പുറത്തുവരാൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സഹായകമായി. യുഡിഎഫിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും ഗോവിന്ദൻ ആരോപിച്ചു. ഗവർണറുടെ കാര്യത്തിൽ ശിവൻകുട്ടിയുടേത് ശരിയായ നിലപാടെന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. മതേതര പാരമ്പര്യത്തെ ഉയർത്തിപിടിക്കുന്നതാണ് ശിവൻകുട്ടിയുടെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടന ലംഘിച്ചതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. വ്യക്തികൾക്ക് ആരാധനയും വിശ്വാസവും നടപ്പാക്കാമെന്നും എന്നാൽ സർക്കാർ പരിപാടികളിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടത് മാത്രമേ ഉപയോഗിക്കാവൂ എന്നും ഗോവിന്ദൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...

വെങ്കിട്ട വെങ്കിട് അടക്കമുള്ള പ്രതികൾക്ക് ജാമ്യം; വിപിവിവി തട്ടിപ്പ് കേസിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പായി

0
ന്യൂഡൽഹി: വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട...

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...