കൊക്കാത്തോട് നീരാമക്കുളം റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : നൂറ്റാണ്ടുകളായി യാത്രാ ക്ലേശത്താൽ ദുരിതം അനുഭവിക്കുന്ന അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മലയോര ഗ്രാമമായ കൊക്കാത്തോട് നീരാമക്കുളം പ്രദേശത്തിൻ്റെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. വനം വകുപ്പിൻ്റെ അധീനതയിലുള്ള നീരാമക്കുളം റോഡാണ് സഞ്ചാരയോഗ്യമാകുന്നത്. വനം വകുപ്പിൻ്റെ കർശന നിർദേശത്തോടെ നിരാക്ഷേപ പത്രം ലഭ്യമാക്കിയാണ് നിർമാണം നടക്കുന്നത്. 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം ആറ് മീറ്റർ വീതിയിൽ 110 മീറ്റർ നീളത്തിൽ മൂന്ന് ഭാഗങ്ങളായിട്ട് മരുതിമൂട് – കരടിപ്പാറ ഭാഗത്താണ് ഇപ്പോൾ നവീകരണം നടക്കുന്നത്. 1970 കാലഘട്ടത്തിനും മുമ്പേ പ്രദേശവാസികൾ സഞ്ചരിച്ചിരുന്ന പ്രധാന പാതയായിരുന്നു നീരാമക്കുളം റോഡ്. കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. നാട്ടുകാരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിമ നിലനിര്‍ത്താന്‍ ആറന്മുള ടൂറിസം നഗരമായി ഉയര്‍ത്തണം ; അബിന്‍ വര്‍ക്കി എം.എല്‍.എ

0
പത്തനംതിട്ട: ആറന്മുള കണ്ണാടിയും ഉതൃട്ടാതി വള്ളംകളിയും മാരാമൺ, ചെറുകോൽ കൺവൻഷനുകളും കൊണ്ട്...

റാന്നി പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
റാന്നി: കഴിഞ്ഞ ദിവസം പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം...

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസി‍ഡന്റ് പിഎസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന്...

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസി‍ഡന്റ് പിഎസ്...

സുഗതനെതിരേ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് വി.വി.രാജേഷ്

0
തിരുവനന്തപുരം: കേസിൽ പ്രതിയായ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ മേയർക്ക് നിയമപരമായ അധികാരമില്ലെന്ന് ബി.ജെ.പി....