ഓതറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കണം ; നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ 306 ആം നമ്പര്‍ ഓതറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി നിക്ഷേപകര്‍. 2020 മുതലാണ്‌ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും നിക്ഷേപങ്ങള്‍ തിരികെ നല്‍കുവാന്‍ സാധിക്കാതെ വന്നതും. ചികിത്സയ്ക്കും ദൈനംദിന ചിലവിനും മക്കളുടെ പഠനം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കുമായാണ് പലരും ഓതറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചത്. 2023 വരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയും തുടര്‍ന്ന് സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതിയുമാണ് ബാങ്ക് ഭരിച്ചിട്ടുള്ളത്. ഈ രണ്ട് കാലയളവിലും നിക്ഷേപകര്‍ പ്രശ്ന പരിഹാരത്തിനായി ഇരുകൂട്ടരെയും സമീപിച്ചുവെങ്കിലും നിക്ഷേപം മടക്കിനല്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

പണത്തിനായി ബാങ്കില്‍ ചെല്ലുമ്പോള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാര്‍ നിക്ഷേപകരെ മടക്കി അയയ്ക്കുകയാണ് പതിവ്. 6 വര്‍ഷത്തോളമായി നിക്ഷേപകര്‍ ജനപ്രതിനിധികളെയും ബാങ്ക് മേലധികാരികളെയും പലതവണ കാണുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടികളും ഉണ്ടായില്ല എന്നാണ് ഇവര്‍ പറയുന്നത്. പണം തിരികെ ലഭിക്കാതെ വന്നതോടെ മക്കളുടെ വിവാഹവും പഠനവും ചികിത്സയുമെല്ലാം മുടങ്ങിയവരും ഈ കൂട്ടത്തിലുണ്ട്. നിക്ഷേപിച്ച തുക ഉടന്‍ തിരികെ ലഭിക്കാന്‍ ബന്ധപ്പട്ട അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...