ഗതാഗതം തടസ്സപ്പെടുത്തി സമരം : പി.പി. ചിത്തരഞ്ജന് നിൽപ്പ് ശിക്ഷയും പിഴയും വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗതാഗതതടസ്സമുണ്ടാക്കി വഴിതടഞ്ഞ കേസിൽ മുൻ ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജനെ കോടതി പിരിയുംവരെ നിൽപ്പ് ശിക്ഷയും 1600 രൂപ പിഴയും വിധിച്ച് കോടതി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് ചിത്തരഞ്ജൻ അടക്കം മൂന്നു നേതാക്കളെ ശിക്ഷിച്ചത്. ചിത്തരഞ്ജനു പുറമേ സി.ഐ.ടി.യു. നേതാക്കളായ പി.എം. വാഹിദ, എൻ.കെ. രാമചന്ദ്രൻ എന്നിവർക്കും കോടതി ഇതേ ശിക്ഷതന്നെ നൽകി. മൂന്നുപേരും കോടതിമുറിയിൽ രാവിലെമുതൽ വൈകുന്നേരംവരെ നിൽക്കുകയും പിഴ കൊടുക്കുകയും ചെയ്ത ശേഷമാണ് മോചിപ്പിക്കപ്പെട്ടത്. 2025 ജനുവരി 17-നാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷിമണ്ഡപംമുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡിൽ ഗതാഗതതടസ്സമുണ്ടാക്കി വഴിതടഞ്ഞ്‌ പ്രകടനം നടത്തിയത്. സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, അവരുടെ ശമ്പളം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയിരുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....