വിഷാദരോഗം തടയണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആധുനിക ലോകത്തെ മനുഷ്യര്‍ ഏറ്റവും കുടുതല്‍  നേരിടുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ.  പ്രശസ്തരായ പല വ്യക്തികളും വിഷാദ രോഗത്തിന് അടിമകളായിട്ടുണ്ട്. പക്ഷെ അതില്‍ നിന്ന്  പലരും മുക്തി നേടിയിട്ടുണ്ട്. ടെന്‍ഷനും ഒറ്റപെടലും ജോലി ഭാരവും കാരണം മിക്കവരും ഇന്ന്  ഡിപ്രഷൻ നേരിടുന്നു. രോഗം തിരിച്ചറിഞ്ഞ് ചികിൽസിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയുമാണ് വിഷാദരോഗം.

എന്താണ് വിഷാദരോഗം ?
മസ്തിഷ്കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവർത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവർത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗമാണിത്. മനുഷ്യന്‍റെ  ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന സാഹചര്യമുണ്ടാവുന്നത്.

വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ സമ്മർദ്ദങ്ങൾ, ഇഷ്ടപ്പെട്ടവരുടെ സ്നേഹം നഷ്ട്ടമാകുമ്പോൾ, സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമ്പോൾ, കൗമാരക്കാർക്ക് എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ വരുമ്പോൾ ഇങ്ങനെ പല കാരണങ്ങൾ വിഷാദ രോഗത്തിലേക്ക് നയിക്കാം. ആദ്യം തന്നെ തന്നിലുണ്ടാകുന്ന വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് ചികിൽസിക്കുകയാണെങ്കിൽ പൂർണമായും രോഗം ചികിൽസിച്ച് ഭേദമാക്കാനാകും.

ഇവയുടെ രോഗലക്ഷണങ്ങൾ :
പെട്ടന്നുള്ള ദേഷ്യം അല്ലെങ്കിൽ കാരണമില്ലാതെ ദേഷ്യപ്പെടുക, ആക്രമണ മനോഭാവം, മിക്കവാറും സമയങ്ങളിൽ ഉത്സാഹക്കുറവും സങ്കടവും അനുഭവപ്പെടുക, ദൈനംദിന കാര്യങ്ങളിൽ താല്പര്യക്കുറവും അവ ചെയ്ത് തീർക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു, ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക, കുറ്റബോധം അനുഭവപ്പെടുകയും പഴയകാല പരാജയങ്ങളുടെ പേരിൽ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

സ്വയം വേദനിപ്പിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെകുറിച്ചോ അല്ലെങ്കിൽ മരണത്തെകുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക. ഭാവിയെക്കുറിച്ച് പ്രത്യാശയില്ലാതിരിക്കുക.
ചെയ്യുന്ന കാര്യങ്ങളിൽ ഉന്മേഷക്കുറവും അതൃപ്തിയും അനുഭവപ്പെടുക. ഇടയ്ക്കിടെ കാരണവുമില്ലാതെ കരയുകയും അതുപോലെ കരയുന്ന മുഖത്തോടെയും കാണപ്പെടുന്നു.

എങ്ങനെ വിഷാദം  കുറയ്ക്കാം
സ്ട്രെസ്സ് കുറയ്ക്കുക, വ്യായാമം ചെയ്യുക, ഡയറ്റ് ശ്രദ്ധിക്കുക, ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങുക, ലഹരി ഉപേക്ഷിക്കുക, ആവശ്യമെങ്കിൽ കൗൺസിലിംഗ് എടുക്കുക. നിങ്ങൾ ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ ചെയ്ത് പരമാവധി സ്ട്രെസ്സ് കുറയ്ക്കാൻ ശ്രമിക്കുക. പൂർവസ്ഥിതി പ്രാപിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. ആത്മവിശ്വാസവും, ആത്മാഭിമാനവും കൈമുതലാക്കുക.

എന്തെങ്കിലും മാനസിക സമ്മർദ്ദങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ള സമയങ്ങളിൽ കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പവും ചിലവഴിക്കാൻ സമയം കണ്ടെത്തുകയും തുറന്ന് സംസാരിക്കുകയും ചെയ്യുക. ആദ്യമേ ചികിത്സ തുടങ്ങിയാൽ പെട്ടന്ന് ചികിൽസിച്ച് മാറ്റാവുന്ന രോഗമാണ് വിഷാദരോഗം. അതുകൊണ്ട് ചെറിയ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ തന്നെ ശരിയായ ചികിത്സ നേടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...