മ്യാന്‍മാറിൽ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മ്യാന്‍മാറിൽ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ തിരിച്ചെത്തി. രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിനാണ് ഇതോടെ താത്കാലിക ആശ്വാസമായത്. തിരുവനന്തപുരം പാറശാല സ്വദേശിയായ വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയ മലയാളി. ഇന്ന് രാവിലെ ഇവർ ചെന്നൈയിൽ വിമാനമിറങ്ങി. എന്നാൽ ഇനിയും മലയാളികളടക്കമുള്ള ഇന്ത്യക്കാർ തടവിലുണ്ട്.

ജോലി വാ​ഗ്ദാനം ചെയ്താണ് മലയാളികളടക്കമുള്ളവരെ മ്യാൻമാറിലേക്ക് എത്തിച്ചത്. ഒരു ചൈനീസ് കമ്പനിയാണ് ഇവരെ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇവരെ തടവിലാക്കിയ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മ്യാൻമാറിൽ എത്തിച്ച ശേഷം സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ഉപയോ​ഗിച്ചത്. കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഇവരിൽ 13 പേർ മടങ്ങിയെത്തിയിരുന്നു. അന്ന് മടങ്ങിയെത്തിയവരിൽ എല്ലാവരും തമിഴ്നാട് സ്വദേശികളായിരുന്നു.
ഇപ്പോൾ ഒമ്പത് പേരാണ് തിരിച്ചെത്തിയിരിക്കുന്നത്. തമിഴ്നാട് പ്രവാസി കാര്യ മന്ത്രി സെഞ്ചി മസ്താനും നോർക്ക റൂട്ട്സ് പ്രതിനിധിയും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു.

തടവിലാക്കിയ സംഘം ഇവരെ മ്യാൻമർ – തായ്ലന്റ് അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. കാടും പുഴയും കടന്ന് വഞ്ചിയിൽ ഇവർ തായ്ലന്റിലെ മിയോസോട്ട് ന​ഗരത്തിലെത്തുകയായിരുന്നു. ഇവരെ തായ്ലന്റ് പോലീസും എമി​ഗ്രേഷൻ വിഭാ​ഗവും അറസ്റ്റ് ചെയ്തു. യാത്രാരേഖകൾ ഇല്ലാതെ തായ്ലന്റിൽ കഴിഞ്ഞതിന് 26 ദിവസം ഇവർ രാജ്യത്ത് തടവ് ശിക്ഷ അനുഭവിച്ചു. ഇതിനിടയിൽ ഇവർ വാട്സ്ആപ്പിലൂടെ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈശാഖ് രവിന്ദ്രന് ടിക്കറ്റ് ലഭ്യമാക്കിയത് കേരള സർക്കാരാണ്. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവർ കേരളത്തിലേക്ക് തിരിച്ചു. കന്യാകുമാരി മധുര തെങ്കാശി ഭാ​ഗത്തുള്ളവരാണ് മറ്റുള്ളവർ.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം...

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...

അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ നടപടി സ്വീകരിക്കണം ;...

0
പത്തനംതിട്ട: അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ...