എംഎൽഎമാരോട് പരസ്യ പ്രതികരണം പാടില്ലെന്ന കർശനം നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നതിനിടെ തന്നെ പിന്തുണക്കുന്ന എംഎൽഎമാരോട് പരസ്യ പ്രതികരണം പാടില്ലെന്ന കർശനം നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. തന്റെ ഡൽഹി സന്ദർശനവും പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും കർണാടകയിലെ രാഷ്ട്രീയ ചർച്ചകൾക്കല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അസം നിയമസഭാ തെരഞ്ഞെടുപ്പിലെ എഐസിസി നിരീക്ഷകനായിട്ടുള്ള തന്റെ സന്ദർശനം അതുമായി ബന്ധപ്പെട്ടായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുമായി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. എല്ലായിടത്തും ചർച്ച ചെയ്യേണ്ട ഒന്നല്ല രാഷ്ട്രീയം, അത് പൊതുമധ്യത്തിൽ പറയേണ്ട കാര്യവുമല്ലെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. തന്നെ പിന്തുണക്കുന്ന എംഎൽഎമാരോട് നേതൃമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ധരാമയ്യ ക്യാമ്പിലെ ഭൂരിഭാഗം എംഎൽഎമാരും വിദേശയാത്രയിലായിരിക്കുന്ന സാഹചര്യത്തിലാണ് തന്റെ പക്ഷത്തുള്ളവരോട് സംയമനം പാലിക്കാൻ ശിവകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ‘എല്ലാവരും വായ അടച്ചിരിക്കണം. ഇപ്പോൾ ഒന്നും മിണ്ടരുത്. തിരിച്ചെത്തുമ്പോൾ അവരോട് സംസാരിച്ചോളാം- എന്ന് അദ്ദേഹം അനുയായികളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...