കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ. ജില്ലയിലെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂൾ മാനേജരിൽ നിന്ന് 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിലെ ഡെപ്യൂട്ടി ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറായ സുമേഷ് എസ് എൽ ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച സ്കൂൾ ലിഫ്റ്റിൻ്റെ വാർഷിക പരിശോധനയ്‌ക്കായി സുമേഷ് എത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മാനേജറോട് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. സ്കൂൾ അധികാരികളോട് ചോദിക്കാതെ പണം നൽകാൻ സാധിക്കില്ലെന്ന് മാനേജർ മറുപടി നൽകി. മാനേജ്മെൻ്റിനെ അറിയിച്ച ശേഷം ഫോണിൽ വിവരമറിയിക്കാൻ നിർദ്ദേശിച്ച ശേഷം ഇയാൾ മടങ്ങുകയായിരുന്നു.

പിന്നീട് ഇന്ന് പാലാ ഭാഗത്തുള്ള പോളിടെക്നിക്കൽ പരിശോധനയ്ക്കായി വരുമ്പോൾ 7000 രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ സ്കൂൾ മാനേജറെ അറിയിച്ചു. പിന്നാലെ പരാതിക്കാരൻ ഈ വിവരം വിജിലൻസിനെ അറിയിക്കുകയും കോട്ടയം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയുരുക്കി കാത്തിരിക്കുകയുമായിരുന്നു. ഉച്ചയോടെ പണം കൈപ്പറ്റിയ സുമേഷിനെ വിജിലൻസ് കൈയോടെ പിടികൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...