അനിശ്ചിതകാല നിരാഹാര സമരവുമായി കോൺഗ്രസ് ; ഡീനിന് എസ്എഫ്ഐയുമായി ചിയേഴ്സ് ബന്ധമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിദ്ധാർത്ഥന്റെ മരണത്തിൽ അനിശ്ചിതകാല നിരാഹാര സമരവുമായി യൂത്ത് കോൺഗ്രസ്. സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി എന്നിവർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം സെക്രട്ടറിയേറ്റിന് മുൻപിൽ ആരംഭിച്ചു. സിദ്ധാർത്ഥനെ എസ്എഫ്ഐ കൊന്നതാണ് ഭരണകൂടം കാവലാണ്. നാടിനായി അനിശ്ചിതകാല നിരാഹാര സമരമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഡീനിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് മന്ത്രി ചിഞ്ചു റാണി പറഞ്ഞത്. ഡീനിനെ ഇങ്ങനെ സംരക്ഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് മന്ത്രിക്ക് ഉള്ളതെന്ന് രാഹുൽ ചോദിച്ചു. സിദ്ധാ‍ർത്ഥിന്റെ മരണത്തിൽ മുഖ്യ പങ്കുള്ള വ്യക്തി ഡീൻ ആണ്. ഡീൻ എല്ലാകാലത്തും എസ്എഫ്ഐ എന്ന സംഘടനയെ തീറ്റിപ്പോറ്റുന്ന വ്യക്തിയാണ്. നാരായണന് എസ്എഫ്ഐയുമായി ചിയേഴ്സ് ബന്ധമാണ്. നാരായണനെ പ്രതിപട്ടികയിൽ ചേർക്കുകയും പുറത്താക്കുകയും വേണം. കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് ഡീൻ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ക്ലിഫ് ഹൗസിൽ മാത്രമല്ല സെക്രട്ടറിയേറ്റിലും മരപ്പട്ടികളുണ്ട്. മരപ്പട്ടികളുടെ ഭരണത്തിലാണ് ഒരു യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. വിവിധ കൊട്ടേഷനുകൾ സ്വീകരിച്ച് സർവകലാശാല അധികാരികളും ഉദ്യോഗസ്ഥന്മാരും സർക്കാരിന്റെ അക്രമത്തിന് കൂട്ടുനിൽക്കുകയാണ്. ലഹരിവാഹകർ ആയ തീവ്രവാദികൾ ആണ് എസ്എഫ്ഐക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...