ആലത്തൂരിന്റെ പ്രശ്നങ്ങൾ 50 ലധികം തവണ പാർലമെന്റിൽ സംസാരിച്ചിട്ടുണ്ട്, ചെലവഴിച്ചത് 1734 കോടി : രമ്യ ഹരിദാസ്

For full experience, Download our mobile application:
Get it on Google Play

ആലത്തൂർ : കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി താനുണ്ടായിരുന്നുവെന്ന് രമ്യ ഹരിദാസ് എം പി. കേരളത്തിന്റെ വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ട്. മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നൂറോളം ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ട്. വനിതാ ബില്ലിലും ബജറ്റ് ചർച്ചയിലുമടക്കം നിർണ്ണായക ചർച്ചകളിൽ പൊതുജനം ആഗ്രഹിച്ച നിലപാട് പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരായി പാർലമെന്റിനകത്ത് ശബ്ദം ഉയർത്തിയിട്ടുണ്ട് ,പ്രതിഷേധിച്ചിട്ടുണ്ട്, നീതികരിക്കാൻ കഴിയാത്ത സസ്പെഷൻ വരെ നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടിയായിരുന്നു എന്നതിൽ അഭിമാനവുമുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിക്കുന്നു.

ആലത്തൂരിലെ ജനം എന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. നീതിപുലർത്തി എന്ന് തന്നെയാണ് വിശ്വാസം. തുടക്കക്കാരി ആയതിന്റെ പരിചയക്കുറവുകൾ സ്വാഭാവികമാണ്. ചൂണ്ടികാണിക്കപ്പെട്ട പാളിച്ചകൾ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. അഞ്ചുവർഷക്കാലത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആലത്തൂരിന്റെ വികസന കുതിപ്പിൽ മുഖ്യപങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഒരു പ്രദേശത്ത് ഇത്രയധികം തുക വകയിരുത്തി വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു എന്നത് തന്നെ അഭിമാനിക്കാൻ വക നൽകുന്നുവെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
കഴിഞ്ഞ അഞ്ച് വർഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാനുണ്ടായിരുന്നു. കേരളത്തിന്റെ വിശിഷ്യാ ആലത്തൂരിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിൽ 50 ലധികം തവണ സംസാരിച്ചിട്ടുണ്ട്.മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നൂറോളം ചോദ്യങ്ങളായി ഉയർത്തിയിട്ടുണ്ട്.വനിതാ ബില്ലിലും ബജറ്റ് ചർച്ചയിലുമടക്കം നിർണ്ണായക ചർച്ചകളിൽ പൊതുജനം ആഗ്രഹിച്ച നിലപാട് പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരായി പാർലമെന്റിനകത്ത് ശബ്ദം ഉയർത്തിയിട്ടുണ്ട് ,പ്രതിഷേധിച്ചിട്ടുണ്ട്,നീതികരിക്കാൻ കഴിയാത്ത സസ്പെഷൻ വരെ നേരിടേണ്ടി വന്നിട്ടുണ്ട്.അതെല്ലാം രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടിയായിരുന്നു എന്നതിൽ അഭിമാനവുമുണ്ട്.

ആലത്തൂരിലെ ജനം എന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.നീതിപുലർത്തി എന്ന് തന്നെയാണ് വിശ്വാസം.തുടക്കക്കാരി ആയതിന്റെ പരിചയക്കുറവുകൾ സ്വാഭാവികമാണ്. ചൂണ്ടികാണിക്കപ്പെട്ട പാളിച്ചകൾ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. അഞ്ചുവർഷക്കാലത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആലത്തൂരിന്റെ വികസന കുതിപ്പിൽ മുഖ്യപങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഒരു പ്രദേശത്ത് ഇത്രയധികം തുക വകയിരുത്തി വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു എന്നത് തന്നെ അഭിമാനിക്കാൻ വക നൽകുന്നു.. ആലത്തൂരിലെ ജനഹൃദയങ്ങളിൽ എന്നും ഞാനുണ്ട്..ഉണ്ടായിരിക്കും…

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...