പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് ലഭിക്കേണ്ടത് തന്നെയെന്ന് പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് ലഭിക്കേണ്ടത് തന്നെയെന്ന് എംഎല്‍എയും സിപിഐ നേതാവുമായ പി പ്രസാദ്. സിപിഐയുടേത് തികച്ചും ന്യായമായ ആവശ്യമാണെന്നും അതിൽ നിന്നും പിന്നോട്ടില്ലെന്നും പി പ്രസാദ് പറഞ്ഞു. ഒരിക്കലും സിപിഐ അന്യായമായതോ അനാവശ്യമായതോ ആയ കാര്യം ഇടതുപക്ഷ മുന്നണി മുന്‍പാകെ ഉന്നയിച്ചിട്ടില്ല. അതുപോലെ തന്നെയാണ് ഉപനേതാവ് പദവിഎന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എൽഡിഎഫാണ്. ചർച്ചയിലൂടെ ഇതിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി പ്രസാദ് പറഞ്ഞു.

പി കൃഷ്ണപിള്ള സ്മാരകത്തിനായി അനുവദിച്ച ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്ത സംഭവത്തിലും പി പ്രസാദ് പ്രതികരിച്ചു. സര്‍ക്കാര്‍ എടുത്ത ഏറ്റവും മോശമായ തീരുമാനമാണതെന്ന് പി പ്രസാദ് പറഞ്ഞു. പി കൃഷ്ണപിള്ള എന്ന പേരാണോ യുഡിഎഫിന് പ്രശ്‌നമെന്ന് പി പ്രസാദ് ചോദിച്ചു. നടപടി രാഷ്ട്രീയ വിവേചനമാണ്. പി കൃഷ്ണപിള്ള സാംസ്‌കാരിക കേന്ദ്രം അനിവാര്യമായ പദ്ധതിയാണ്. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്ക് കത്ത് നല്‍കുമെന്നും പി പ്രസാദ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...