വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് – 2 ഗവർണറായി സനോജ് വർഗീസ് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ പുതിയ ഗവർണറായി സനോജ് വർഗീസ് ചുമതലയേറ്റു. തിരുവല്ലയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ പ്രമുഖർ, വൈഎംസി.എ, വൈഡബ്ല്യുസിഎ, വൈസ് മെൻസ് നേതാക്കൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവര്‍ പങ്കെടുത്തു. മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എൽ ആർഡി അഡ്വ. എബി തോമസ്  മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ ട്രാവൻകൂർ റീജിയണൽ ഡയറക്ടർ ലീല ഗോപികൃഷ്ണ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സ്ഥാനചിഹ്നവും പതാകയും ഏറ്റുവാങ്ങിയ ശേഷം ഡിസ്ട്രിക്ട് ഗവർണർ സനോജ് വർഗീസ് മറുപടി പ്രസംഗം നടത്തി.

ഈ വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ ബുള്ളറ്റിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, കാരുണ്യ പ്രവർത്തനങ്ങൾ, യുവജന-ശിശു ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകുന്ന വിവിധ പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. വൃക്കരോഗ ചികിത്സയ്ക്കും ഡയാലിസിസ് സഹായത്തിനുമായി റീനൽ കെയർ പദ്ധതി, വയോജനങ്ങൾക്കായുള്ള കെയർ ഫോർ ഏജ്ഡ് പദ്ധതി, അക്ഷരദീപം വിദ്യാഭ്യാസ സഹായ പദ്ധതി എന്നിവ നടപ്പാക്കും. ഹരിതഭൂമി പദ്ധതിയിലൂടെ പ്രകൃതി-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകളും വിദ്യാഭ്യാസ സഹായ പദ്ധതികളും സംഘടിപ്പിക്കും. സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ഡ്രസ് ബാങ്ക് പ്രവർത്തനം വിപുലീകരിക്കുകയും കൈത്താങ്ങ് പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും.

റീജിയണൽ സെക്രട്ടറി സജി കുര്യൻ, വൈഎംസി.എ തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ്, വൈഡബ്ല്യുസിഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ആനി തോമസ്, മുൻ ആർ.ഡി.ഒ. പി.ഡി. ജോർജ്, ചെങ്ങന്നൂർ മീഡിയ സെന്റർ പ്രസിഡന്റ് കെ. ഷിബുരാജൻ, ഡിസ്ട്രിക്ട്–5 ഗവർണർ ഷിബു സക്കറിയ, മുൻ ഡിസ്ട്രിക്ട് ഗവർണർ മാത്യു ജോർജ്, സി. തോമസ്, പി.ഡി. ബൗസാലി, സൂസൻ കുരുവിള എന്നിവർ പ്രസംഗിച്ചു. തിരുവല്ല ക്ലബ് പ്രസിഡന്റ് ജിജു മാത്യു പുലിയേലിൽ സ്വാഗതവും ഡിസ്ട്രിക്ട് സെക്രട്ടറിയും ഡി.ജി. ഇലക്ടുമായ എബി ജേക്കബ് നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...