കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തിന് മാതൃകയായി കേരളത്തിലെ വിദ്യാഭ്യാസ മേഖല മാറിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തിന് മാതൃകയായി കേരളത്തിലെ വിദ്യാഭ്യാസ മേഖല മാറിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നയിക്കുന്ന എൽ.ഡി.എഫ് കോന്നി മണ്ഡലം വികസന മുന്നേറ്റ ജാഥയുടെ സമാപനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷാ പെൻഷൻ ഉയർത്തി. ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം പേർക്ക് വീട് നിർമ്മിച്ചു നൽകി. അഞ്ചേകാൽ ലക്ഷം പേർക്ക് പട്ടയം നൽകി. സമ്പൂർണ വൈദ്യുതി പദ്ധതി കൊണ്ടുവന്നത് ഇടതുപക്ഷമാണ്. ആർദ്രതയുള്ള സർക്കാർ ആണ് കേരളം ഭരിക്കുന്നത്.

ഇടത് പക്ഷം ഹൃദയ പക്ഷമായതിനാൽ ആണ് വലിയ വികസനങ്ങൾ സാധ്യമാകുന്നത്. ജനകീയനായ നേതാവാണ് അഡ്വ. കെ. യു ജനീഷ് കുമാർ. മൂന്നാമതും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരും എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ കോന്നിയിൽ കണ്ട ആൾ കൂട്ടം. ആഷിക് ലാൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ.എ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ കെ രാജേഷ്, വിജയ വിൽസൺ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ. ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ജാഥ മാനേജർ പി ജെ അജയകുമാർ, അനില പ്രദീപ്‌, അഞ്ചു, റഷീദ് മുളന്തറ, കെ. ജി രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു

0
എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത്...

സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിക്കൊപ്പം ഒരു ബീഡിക്കുറ്റിയും

0
ബെംഗളൂരു : സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിയിൽ സവാളയ്ക്കിടയിൽ...

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം

0
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ...