നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ. നെല്ലിമറ്റം കവളങ്ങാട് മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജു(50)വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വട്ടക്കാട്ടുപടി ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മ അണിഞ്ഞിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാല മോഷ്ടിക്കുകയായിരുന്നു. 7ആം തിയ്യതി പുലർച്ചെയാണ് സംഭവം. വീടിൻ്റെ അടുക്കള ഭാഗത്തുള്ള ജനൽ കമ്പി തിക്കി പുറക് വശത്തെ വാതിൽ തുറന്നാണ് അകത്ത് കയറിയത്.

മോഷണം നടത്തി കടന്നു കളഞ്ഞ പ്രതിയെ വട്ടക്കാടുപടി ഭാഗത്ത് നിന്നാണ് സാഹസികമായി പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ ജിൻസൻ ഡൊമനിക്, എസ്.ഐമാരായ ശിവകുമാർ, അബ്ദുൾ ജലീൽ, എ.എസ്.ഐ ശ്രീജ, സി.പി.ഒമാരായ എം.എച്ച് സുധീർ, എം.എം ഷെഫീഖ്, നജ്മി, വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ ‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന...

0
കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക'...

പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

0
കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന്...

കൊല്ലത്ത് പ്രതി ചാടിപ്പോയ സംഭവം ; ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

0
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ...

വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

0
മല്ലപ്പള്ളി: വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍...