കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ ‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 7,500രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്. നിയമലംഘനം നടത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൊയിലാണ്ടി തിരുവങ്ങൂര്‍ – പൂക്കാട് ഭാഗത്ത് വച്ചായിരുന്നു സംഭവം. ബസിന്റെ ഡ്രൈവര്‍ എടപ്പാളില്‍ നിര്‍ബന്ധിത റോഡ് സുരക്ഷ പരിശീലനം പൂര്‍ത്തിയാക്കണമെന്നും എംവിഡി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ബസ് സ്റ്റോപ്പിൽ ഇറക്കാതെ ഉയരപ്പാതയിൽ യാത്രക്കാരിയെ ഇറക്കിവിട്ട ‘കൃതിക’ ബസിന് നടപടി നേരിടേണ്ടി വന്നിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































