കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന് സമീപത്തുനിന്നാണ് രണ്ടുമാസത്തിലേറെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ആൾപ്പാർപ്പില്ലാത്ത പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടിയും ചില അസ്ഥികൂട ഭാഗങ്ങളുമാണ് സ്ഥലത്തുനിന്ന് ലഭിച്ചത്. മൃതദേഹാവശിഷ്ടങ്ങൾക്ക് സമീപത്തുനിന്ന് വസ്ത്രങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. മരിച്ചയാൾ ആരാണെന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























