തിരുവല്ല – കുമ്പഴ റോഡ്‌ നവീകരണം : കുമ്പഴ സഹകരണ ബാങ്കിന് മുന്നിലെ ഓട നിര്‍മ്മാണം തടസ്സപ്പെട്ടു – പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : തിരുവല്ല – കുമ്പഴ റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓട നിര്‍മ്മാണം കുമ്പഴ സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന് ആക്ഷേപം. റോഡ്‌ നവീകരണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. കണ്ണങ്കര മുതല്‍ കുമ്പഴ വരെയുള്ള ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്‍ ഭാഗം റോഡിന് വീതി കൂട്ടിയതിന്റെ ഭാഗമായി നീക്കം ചെയ്താണ് ഓട നിര്‍മ്മിച്ചത്. എന്നാല്‍ കുമ്പഴ സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നില്‍ എത്തിയപ്പോള്‍ ബാങ്ക് കെട്ടിടത്തിലേക്ക് കയറുന്ന വഴിക്ക് ഒരു പോറല്‍ പോലും സംഭവിക്കാതെ ഓട മുറിച്ച് നിര്‍മ്മിക്കുകയും ചെയ്തു. ഇതില്‍ വലിയ രാഷ്ട്രീയ ഇടപെടല്‍ നടന്നതായാണ് ആരോപണം ഉയരുന്നത്.

ഓടയ്ക്ക് വേണ്ടിയുള്ള കുഴി എടുക്കുന്ന സമയത്ത് സഹകരണ ബാങ്കിന് മുന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എത്തിയിരുന്നതായും ഇവര്‍ കൊടുത്ത നിര്‍ദ്ദേശപ്രകാരമാണ് ഓട ഇത്തരത്തില്‍ നിര്‍മ്മിച്ചതെന്നും ജനങ്ങള്‍ ആക്ഷേപമുന്നയിക്കുന്നു. ഈ ഭാഗത്തെ ഓട മുറിച്ചതോടെ മഴക്കാലത്ത് വെള്ളം വീണ്ടും റോഡിലേക്ക് ഒഴുകുകയും കോടികള്‍ മുടക്കി നടത്തിയ റോഡ്‌ നിര്‍മ്മാണത്തിന് യാതൊരു ഫലവും ലഭിക്കാതെ വരികയും ചെയ്യും. സാധാരണക്കാരായ നിരവധി ആളുകളുടെ കെട്ടിടങ്ങളുടെ പടിക്കെട്ടുകള്‍ വരെ ഓട നിര്‍മ്മാണത്തിന്റെ പേരില്‍ അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. ഇതില്‍ പലതും റോഡ്‌ നിര്‍മ്മാണത്തിന് തടസ്സമായിരുന്നില്ല. എന്നിട്ടും ഇവയെല്ലാം നിര്‍ദാഷ്യണ്യം നീക്കം ചെയ്തതായി പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

0
മല്ലപ്പള്ളി: വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍...

അപകട ഭീഷണിയായി തിരുവല്ല ബൈപ്പാസിലെ കൊടുംവളവ്

0
തിരുവല്ല : വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ് തിരുവല്ല ബൈപ്പാസ് റോഡിലെ കൊടും...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ ഇടപെടണം...

0
റാന്നി : പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ...